
ബെയ്റൂത്ത്: സിറിയയുടെ മുൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ അർദ്ധനഗ്ന ചിത്രങ്ങൾ പുറത്ത് വിട്ട് വിമതർ. സിറിയയുടെ നിയന്ത്രണം വിമതർ ഏറ്റെടുത്തതിന് ശേഷം ജനം അസദിന്റെ കൊട്ടാരത്തിൽ അതിക്രമിച്ചുകയറി എല്ലാം എടുത്തുകൊണ്ടുപോയിരുന്നു. അസദിന്റെ ഡമാസ്കസിലേയും അലെപ്പോയിലേയും വസതികളിലെ ആൽബങ്ങളിൽനിന്ന് കണ്ടെടുത്ത ചിത്രങ്ങളാണ് വിമതർ പുറത്തുവിട്ടത്. ഇതിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള അസദിന്റെ ചിത്രങ്ങളുമുണ്ട്. സെൽഫിയെന്ന് തോന്നിക്കുന്ന ഷർട്ടില്ലാതെയുള്ള അസദിന്റെ ചിത്രമാണ് പ്രചരിക്കുന്നതിൽ ഒന്ന്. അർദ്ധ നഗ്നനായി സ്കൂട്ടറിൽ ഇരിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നിൽക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽപ്പെടുന്നു. ബഷറിന്റെ പിതാവായ ഹാഫിസ് അൽ അസദ് ശരീരം കാണിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾക്കെല്ലാം വലിയ ശ്രദ്ധയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം അസദിന് രൂക്ഷമായ ഭാഷയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനമായ ഡമാസ്കസ് വിമതനിയന്ത്രണത്തിലായതോടെ ബഷർ റഷ്യയിൽ അഭയം പ്രപിച്ചുവരുകയാണ്.