
നാളെ മുതൽ പത്തിലധികം ദിവസത്തേക്ക് റവന്യൂ സർവീസുകൾ ഉണ്ടാകില്ലെന്ന് അറിയിച്ച് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ. ജഹാംഗീർപുരി,സമയപൂർ ബദ്ലി എന്നീ സ്റ്റേഷനുകളിലെ മെട്രോ സർവീസുകൾക്ക് മാറ്റം വരുമെന്ന് ഡൽഹി മെട്രോ അറിയിപ്പ് നൽകിയിട്ടുണ്ട്. എക്സിലൂടെയാണ് അറിയിപ്പ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നതനുസരിച്ച് രാത്രി 10.45നുശേഷം ജഹാംഗീർപുരി മുതൽ സമയപൂർ ബദ്ലി വരെയുളള റവന്യൂ സർവീസുകൾ ഉണ്ടാകില്ല. സാധാരണ റവന്യൂ സർവീസുകൾ ആരംഭിക്കുന്നത് രാവിലെ 7.02 മുതലാണ്. പത്ത് ദിവസത്തേക്ക് ഈ സർവീസുകൾ ഉണ്ടാകില്ല. സമയപൂർ ബദ്ലി. രോഹിണി സെക്ടർ 18, 19,ഹെയ്‌ദെപൂർ ബദ്ലി മോർ സ്റ്റേഷനുകളും ഈ സമയങ്ങളിൽ അടഞ്ഞുകിടക്കും.
അതേസമയം, ഈ സ്റ്റേഷനുകളിലൂടെയുളള നോർമൽ സർവീസുകളെ ഈ മാറ്റം ബാധിക്കില്ല. കൂടാതെ കേശവ് പുരത്ത് നിന്ന് റിത്താലയിലേക്കുള്ള റെഡ് ലൈനിലെ (ലൈൻ-1) ട്രെയിൻ സർവീസുകൾ ഡിസംബർ 31, ജനുവരി ഒന്ന് എന്നീ ദിവസങ്ങളിൽ ഉണ്ടാകില്ലെന്നും അറിയിപ്പിലുണ്ട്.