
ശമ്പളം കിട്ടുന്നത് മാത്രം അറിയാം. മാസം പകുതി ആകുമ്പോഴേക്കും കടം വാങ്ങേണ്ട അവസ്ഥ എത്തിയോ? ഇതിന് കാരണം എങ്ങും തിരയേണ്ട ആവശ്യമില്ല. നിങ്ങൾ വീട്ടിൽ പണം സൂക്ഷിക്കുന്ന രീതിതന്നെയാണ് മുഖ്യകാരണം. വീട്ടിനുളളിൽ ചില പ്രത്യേക സ്ഥലങ്ങളിൽ പണം സൂക്ഷിച്ചാൽ വന്നതിനെക്കാൾ വേഗത്തിൽ അത് ചെലവായിപ്പോകും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പണം സൂക്ഷിക്കുന്ന സ്ഥാനം പൂർണമായും ശരിയാവണമെന്ന് സാരം.
പണം സൂക്ഷിക്കാൻ ഏറ്റവും പറ്റിയ ദിശ തെക്കുദിശയാണ്. ഈ ദിശയിൽ പണം സൂക്ഷിച്ചാൽ ദാരിദ്ര്യം പൂർണമായും ഇല്ലാതാവും. പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നതും ഗുണംചെയ്യും. കിഴക്ക് ദിക്കിൽ പണം സൂക്ഷിക്കുന്നതും നല്ലതാണെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. കിഴക്ക് ദിക്കിൽ പണം സൂക്ഷിച്ചാൽ കടംകൊടുത്ത വസ്തുക്കൾ തിരിച്ചുകിട്ടാനുള്ള സാദ്ധ്യത വളരെ കൂടുതലാവും.
ഇനി പണം സൂക്ഷിക്കാൻ ഒട്ടുമേ പാടില്ലാത്ത ചില സ്ഥലങ്ങൾ വീട്ടിനുളളിലുണ്ട്. അവ എവിടെയെല്ലാമാണെന്ന് പരിശോധിക്കാം. വടക്ക് കിഴക്ക് ഭാഗത്താണ് ഒരിക്കലും പണം സൂക്ഷിക്കാൻ പാടില്ലാത്തത്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവും. രണ്ടുംകൂടി ഒരുമിച്ചെത്തിയാൽ ഒരാൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നാലോചിച്ചുനോക്കൂ. വീടിന്റെ തെക്കുകിഴക്ക് ദിക്കിൽ പണം സൂക്ഷിക്കുന്നതും അത്ര നന്നല്ല. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവും.
പണം സൂക്ഷിക്കാൻ യോജിച്ച ദിശയാണെങ്കിലും അവിടം ഇരുട്ടുമൂടിയതായിരിക്കാൻ പാടില്ല എന്നും വാസ്തുശാസ്ത്രം പറയുന്നുണ്ട്. ഇരുട്ടുമൂടിയ സ്ഥലത്ത് നെഗറ്റീവ് എനർജി രൂപപ്പെടുമെന്നും ഇത് സാമ്പത്തികം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നും വാസ്തുശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. ടോയ്‌ലറ്റിന്റെ ചുമരുകളോട് ചേർന്ന് പണപ്പെട്ടി നിർമ്മിക്കാതിരിക്കാനും ശ്രദ്ധിക്കണം.