ashwin-

537

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം. 619 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ളെയാണ് ഒന്നാം സ്ഥാനത്ത്. 434 വിക്കറ്റുകളുമായി കപിൽദേവ് മൂന്നാമത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ അന്താരാഷ്ട്ര സ്പിന്നർമാരിൽ മുത്തയ്യ മുരളീധരനും ഷേൻ വാണിനും അനിൽ കുംബ്ളെയ്ക്കും പിന്നിൽ നാലാം സ്ഥാനം.

ടെസ്റ്റ് ക്രിക്കറ്റിലെ ആഗോള വിക്കറ്റ് വേട്ടയിലെ ഏഴാം സ്ഥാനം.

383

ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ. 350 വിക്കറ്റുകളുമായി കുംബ്ളെയാണ് രണ്ടാമത്.

115

ഓസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർ. 43 മത്സരങ്ങളിലാണ് ഓസീസിനെ നേരിട്ടത്. 38 മത്സരങ്ങളിൽ 111 ഓസീസ് വിക്കറ്റുകൾ നേടിയിട്ടുള്ള കുംബ്ളെ രണ്ടാമത്.

41

അശ്വിൻ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ഗ്രൗണ്ട് മുംബയ് വാങ്കഡേ സ്റ്റേഡിയമാണ്. ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്കിൽ 36 വിക്കറ്റുകളും ഡൽഹിയിലും ഹൈദരാബാദിലും 33 വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്. നാഗ്പൂരിൽ 31 വിക്കറ്റുകൾ.

17

വിദേശത്ത് അശ്വിൻ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ്. അവസാന ടെസ്റ്റ് കളിച്ചതും ഇവിടെത്തന്നെ.

13

അശ്വിൻ ഏറ്റവും കൂടുതൽ പുറത്താക്കിയ ബാറ്റർ ഇംഗ്ളണ്ടിന്റെ ബെൻ സ്റ്റോക്സാണ്. ഡേവിഡ് വാർണറെ 11 തവണ പുറത്താക്കിയിട്ടുണ്ട്.

11

ഏറ്റവും കൂടുതൽ തവണ ടെസ്റ്റിൽ പ്ളേയർ ഓഫ് ദ സിരീസ് ആയിട്ടുള്ള താരമാണ് അശ്വിൻ.മുരളീധരനും 11 പരമ്പരകളിൽ മികച്ച താരമായിട്ടുണ്ട്.

37

തവണ കരിയറിൽ ഒരിന്നിംഗ്സിലെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനക്കാരൻ.

350

ഏറ്റവും വേഗത്തിൽ 350 വിക്കറ്റുകൾ തികച്ച ബൗളർ.