
വീടിന്റെ ഓരോ ദിശയ്‌ക്കും ഓരോ പ്രത്യേകതകളുണ്ട്. അതിന് വിരുദ്ധമായി എന്തെങ്കിലും ചെയ്‌തുകഴിഞ്ഞാൽ അത് അവിടെ താമസിക്കുന്നവർക്ക് ദോഷങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയ്‌ക്ക്. അതിനാൽ, വീട്ടിൽ പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ദോഷങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എത്രയും വേഗം പരിഹാരം കാണണം.
പ്രത്യേകിച്ച് വീടിന്റെ തെക്ക് ഭാഗത്ത് ജലവുമായി ബന്ധപ്പെട്ട ഒന്നും വരാൻ പാടില്ലെന്നാണ് വിശ്വാസം. അതിനാൽ, കിണർ, അക്വേറിയം, ചെറിയ കുളങ്ങൾ തുടങ്ങി ഒന്നും ഈ ഭാഗത്ത് വീടിനുള്ളിലോ പുറത്തോ വരാൻ പാടില്ല. ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദോഷമാകും. കാരണം ഇത് അഗ്നി കോണാണ്. അഗ്നിയ്‌ക്ക് എതിരായ ജലം ഈ ദിശയിൽ വരാൻ പാടില്ല.
എന്നാൽ, വീടിന്റെ വടക്ക് ഭാഗം ജലവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, ഇവിടെ കിണർ, സ്വിമ്മിംഗ് പൂൾ, കുളം തുടങ്ങിയവ വയ്‌ക്കുന്നത് ഗുണം ചെയ്യും. വീടിന്റെ കിഴക്ക് ഭാഗത്ത് തടിയിലുള്ള വസ്‌തുക്കൾ, ജലവുമായി ബന്ധപ്പെട്ടവ വയ്‌ക്കുന്നതും ഉത്തമമാണ്. ഈ ദിശയിൽ ഒരിക്കലും അഗ്നിയുമായി ബന്ധപ്പെട്ടവ വയ്‌ക്കാനും പാടില്ല.