
സൂപ്പർതാരം നയൻ താരയ്ക്കൊപ്പമുള്ള തന്റെ കുഞ്ഞുങ്ങളുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് പേളിമാണി. പേളിയും നയൻതാരയും ഒപ്പം പേളിയുടെ രണ്ട് മക്കളുമാണ് ചിത്രത്തിൽ. ഏറെ ആരാധിക്കുന്ന ആളെ ഇന്നലെ കണ്ടെന്നും അവർ തന്റെ കുഞ്ഞുങ്ങളെ എടുത്തു നിൽക്കുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ചിത്രങ്ങൾക്കൊപ്പം പേളിമാണി കുറിച്ചു. എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും നയൻതാര സമയം ചെലവഴിച്ചത് എന്നെന്നേക്കുമായുള്ള ഏറെ വിലമതിക്കുന്ന ഒാർമ്മയാണെന്നും പേളി മാണി സമൂഹമാധ്യമത്തിൽ കുറിച്ചു.
സമൂഹമാധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളിമാണി. മൂന്ന് മില്യണിലധികം പേരാണ് പേളിമാണിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. പേളിയുടെ യൂട്യൂബ് ചാനലിനും മൂന്ന് മില്യണിലേറെ സബ്സ്ക്രൈബേഴ്സുണ്ട്.