arjun

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംബിഎം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അർജുൻ.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങവെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.