
തിരുവനന്തപുരം: തേനിയിൽ ആരംഭിച്ച ഭീമ ജുവലറിയുടെ പുതിയ ഷോറൂം നടി അപർണ ബാലമുരളി ഉദ്ഘാടനം ചെയ്‌തു. ഭീമ ജുവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ,മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ്,ഡയറക്ടർമാരായ ജയ ഗോവിന്ദൻ, ഗായത്രി സുഹാസ്,നവ്യ സുഹാസ്,മന്യ സുഹാസ് എന്നിവർ പങ്കെടുത്തു.
തേനിയിലെ അത്യാധുനിക ഷോറൂമിൽ ഭീമയുടെ സവിശേഷ ആഭരണങ്ങളുടെ സമ്പൂർണ ശ്രേണി ഒരുക്കിയിട്ടുണ്ട്. സമകാലികവും പരമ്പരാഗതവുമായ ഡിസൈനുകളിൽ മാലകൾ,വളകൾ,വിവാഹ ആഭരണങ്ങൾ,ഡിസൈനർ വെയർ, ഡയമണ്ട് കളക്ഷനുകൾ,വെള്ളി ആഭരണങ്ങൾ എന്നിവയുമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് തേനി ഷോറൂമിൽ ഡിസ്‌കൗണ്ട് ഉൾപ്പെടെ നിരവധി ഓഫറുകളും പ്രഖ്യാപിച്ചു.