uae

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് യു.എ.ഇയിലും മുൻ വർഷങ്ങളിലെപ്പോലെ ശിവഗിരി തീർത്ഥാടന സംഗമം സംഘടിപ്പിക്കും. എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ യു.എ.ഇയിലെ എട്ട് യൂണിയനുകൾ സംയുക്തമായാണ് അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ തീർത്ഥാടന സംഗമം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന 15ാമത് ശിവഗിരി തീർത്ഥടന സംഗമത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഷാർജ സ്‌പൈസി ലാൻഡ് ഹാളിൽ എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ കൺവീനറായി യോഗം സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും, ഷാർജ യൂണിയൻ ഡയറക്ടർ ബോർഡ് അംഗവുമായ ഷൈൻ കെ.ദാസിനെ തിരഞ്ഞെടുത്തു.

ജോയിന്റ് ജനറൽ കൺവീനർമാരായി സിജു മംഗലശ്ശേരി (ഷാർജ യൂണിയൻ സെക്രട്ടറി), അനിൽ വിദ്യാധരൻ (റാസൽഖൈമ യൂണിയൻ പ്രസിഡന്റ് ), രാജ്‌ഗുരു (ഫുജറ യൂണിയൻ സെക്രട്ടറി), കലേഷ് (ഷാർജ യൂണിയൻ),ചാറ്റർജി (അബുദാബി യൂണിയൻ ഡയറക്ടർ ബോർഡ് അംഗം),നിസാൻ ശശിധരൻ (ദുബായ് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം),ദിനേഷ് (അലെയ്ൻ യൂണിയൻ വൈസ് പ്രസിഡന്റ് ), ജയശ്രീഅനിമോൻ(എസ്.എൻ.ഡി.പിയോഗം സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം കൺവീനർ,അലെയ്ൻ)എന്നിവരെയും തിരഞ്ഞെടുത്തു. 200 അംഗ സംഘാടക സമിതിയും 25 സബ് കമ്മിറ്റികളും രൂപീകരിച്ചു.

ജോൺ പോൾ മാർപാപ്പയുടെ അനുഗ്രഹം നേടിയ എം.കെ.രാജനെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും, ആക്ടിംഗ് സെക്രട്ടറിയുമായ ശ്രീധരൻ പ്രസാദ്,

സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുരേഷ് തിരുക്കുളം, യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ (ദുബായ് യൂണിയൻ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.