
വടകര: ചോറോട് മുട്ടുങ്ങൽ വെസ്റ്റിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാംനിലയിൽ നിന്നും കിണറ്റിലേക്ക് വീണയാൾ മരിച്ചു.
ഇരിങ്ങൽ അറുവയിൽ മീത്തൽ താരേമ്മൽ ജയരാജൻ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചോറോട് പഞ്ചായത്തിലെ 18-ാം വാർഡ് മുട്ടുങ്ങൽ വെസ്റ്റിലെ ചക്കാലക്കണ്ടി റിയാസിന്റെ വീടിന്റെ രണ്ടാംനിലയിൽ ചുമർ കെട്ടുന്നതിനിടയിൽ താഴെ കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പത്മാവതി. മക്കൾ: മിഥുൻ രാജ്, മൈത്ര. മരുമകൻ: അഭിചന്ദ്ര.