 സൗജന്യമായി നൽകും

മോസ്‌കോ: ക്യാൻസറിനുള്ള ഫലപ്രദ വാക്സിൻ വികസിപ്പിച്ചെന്നും 2025ന്റെ തുടക്കത്തിൽ രോഗികൾക്ക് സൗജന്യമായി നൽകുമെന്നും റഷ്യ. ട്യൂമർ വളർച്ചെയെയും രോഗവ്യാപനത്തെയും വാക്സിൻ തടയും. ഓരോ രോഗിക്കും വ്യക്തിഗത ചികിത്സയ്ക്കുള്ള വാക്സിനാണിത്. റഷ്യയുടെ അവകാശം ശരിയെങ്കിൽ ആരോഗ്യ രംഗത്തെ വിപ്ലവകരമായ കണ്ടെത്തലാകും.

വാക്‌സിന്റെ പേര്, ഏത് തരത്തിലുള്ള ക്യാൻസറിനെ ചെറുക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ക്യാൻസറിനുള്ള എം.ആർ.എൻ.എ വാക്സിൻ തയ്യാറായ വിവരം റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസേർച്ച് സെന്റർ മേധാവി ആൻഡ്രി കാപ്രിനാണ് അറിയിച്ചത്. ക്യാൻസർ വാക്സിൻ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.

വാക്സിൻ കണ്ടുപിടിക്കാൻ

വിവിധ രാജ്യങ്ങൾ

 ആഗസ്റ്റിൽ യു.എസ്, യു.കെ അടക്കം ഏഴ് രാജ്യങ്ങളിൽ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കിന്റെ ശ്വാസകോശ ക്യാൻസർ വാക്സിന്റെ ട്രയൽ തുടങ്ങി

മൊഡേണ അടക്കം ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സ്കിൻ ക്യാൻസർ വാക്സിനായുള്ള ഗവേഷണങ്ങളിൽ

 സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാൻ​ ആറ് ലൈസൻസ്ഡ് വാക്സിനുകൾ ഉണ്ട്

 കരൾ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പ​റ്റൈ​റ്റിസ് ബിക്കെതിരായ വാക്സിനുകളുമുണ്ട്

ക്യാൻസർ ( 2022)

പുതിയ കേസ് - 2 കോടി

മരണം - 97 ലക്ഷം

കൂടുതൽ മരണങ്ങൾ - ശ്വാസകോശ ക്യാൻസർ