sfio

ന്യൂഡൽഹി : മാസപ്പടിക്കേസിൽ സി.എം.ആർ.എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്,എഫ്.ഐ.ഒ ഡൽഹി ഹൈക്കോടതിയിൽ. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് സി.എം.ആർ.എൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായും എസ്.എഫ്.ഐ.ഒ ഹൈക്കോടതിയെ അറിയിച്ചു. എക്സാലോജിക് സി.എം.ആർ.എൽ ഇടപാടുകളിൽ അന്വേഷണം പൂ‌ർത്തിയായെന്നും എസ്.എഫ്.ഐ.ഒ കോടതിയോട് വ്യക്തമാക്കി. സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് എക്സാലോജിക്കിന് പണം നൽകിയതെന്നും എഎക്സാലോജിക് ഹൈക്കോടതിയെ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസിലേത് പോലെ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നും എസ്.എഫ്.ഐ.ഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ ഈ മാസം 23ന് വീണ്ടും വാദം തുടരും.