
ചെറിയ വരുമാനമുപയോഗിച്ച് കഴിയുന്ന ഏതൊരാൾക്കുമുള്ള സ്വപ്‌നമാണ് സ്വന്തമായി ഒരു വണ്ടി. ഒരുപാട് പണച്ചിലവില്ലാതെ കൊണ്ടുനടക്കാൻ പറ്റിയ വണ്ടി തേടുന്നവരുണ്ട്, പലവിധ സ്‌പെസിഫിക്കേഷനുകൾ നോക്കി വണ്ടിയെടുക്കുന്നവരുണ്ട്. ഭംഗിയും ഇഷ്‌ടവും കൊണ്ട് വണ്ടിവാങ്ങുന്നവരുമുണ്ട്. എന്നാൽ മിക്കവരും വാഹനം വാങ്ങുന്നത് മികച്ച മൈലേജ് നോക്കിയാകും. നന്നായി വണ്ടി കൊണ്ടുനടക്കാനാകും എന്ന വിശ്വാസവും കിട്ടുന്ന പണം സേവ് ചെയ്യാനുള്ള ശ്രമവുമാണ് മൈലേജ് നോക്കി വാഹനമെടുക്കാൻ കാരണം.

മികച്ച മൈലേജും വിലക്കുറവുമുള്ള, നമ്മുടെ നിരത്തിലെ പോക്കറ്റ് ഫ്രണ്ട്‌ലി ബൈക്കുകൾ ഇവയാണ്. അഞ്ചാം സ്ഥാനത്തുള്ളത് ഹോണ്ട ഷൈൻ 100സിസിയാണ്. 98.98 സിസി എഞ്ചിൻ, 4സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനിൽ ഷൈൻ 100സിസി 65 കിലോമീറ്റർ മൈലേജ് നൽകും. 85,003 രൂപയാണ് ഓൺറോഡ് പ്രൈസ്.

97.2 സിസി എഞ്ചിനിൽ 70 കിലോമീറ്റർ മൈലേജ് നൽകുന്ന ഹീറോ എച്ച് എഫ് ഡീലക്‌സ് 70,540 രൂപ ഓൺറോഡ് പ്രൈസിൽ സ്വന്തമാക്കാം. ഇന്ത്യയിൽ വിറ്റുപോകുന്ന മികച്ച അഞ്ച് ബൈക്കുകളിൽ നാലാമതാണ് ഹീറോ എച്ച്എഫ് ഡീലക്‌സ്.
124സിസി എഞ്ചിൻ കപ്പാസിറ്റിയിൽ 11.2 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുള്ള ഹോണ്ട എസ്‌പി 125 ഫാമിലിമാന് പറ്റിയ ബൈക്കാണ്. 65 കിലോമീറ്ററാണ് മൈലേജ് ലഭിക്കുക. 1,12,453 രൂപയാണ് ഓൺ റോഡ് പ്രൈസ്.
107.7സിസി എഞ്ചിനിൽ 8.18ബിഎച്ച്പി പവർ ഉത്‌പാദിപ്പിക്കുന്ന ടിവിഎസ് സ്‌പോർട്ട് 70 കിലോമീറ്റർ മൈലേജ് തരും. 2010 മാർച്ചിൽ പുറത്തിറങ്ങിയ ഈ ബൈക്ക് 84,730 രൂപയ്‌ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

ഏറ്റവും മികച്ച മൈലേജ് നൽകുന്ന ബൈക്ക് ബജാജ് പ്ളാറ്റിനയാണ്. 72 കിലോമീറ്റർ മൈലേജ് നൽകുന്ന പ്ളാറ്റിനയ്‌ക്ക് 102 സിസി കപ്പാസിറ്റിയുണ്ട്. 11 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുണ്ട്. 85,787 രൂപയാണ് ഓൺറോഡ് വില.