pic

സിഡ്നി: പസഫിക് ദ്വീപ് രാജ്യമായ വാനുവാറ്റുവിൽ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ 14 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ പോർട്ട് വിലയിലായിരുന്നു റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഫ്രഞ്ച്, യു.എസ് എംബസികളടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുന്നു. പലയിടത്തും വൈദ്യുതി, ഇന്റർനെറ്റ് സേവനം തടസപ്പെട്ടു.

2,80,000ത്തിലേറെ പേർ താമസിക്കുന്ന വാനുവാറ്റു വടക്കൻ ഓസ്ട്രേലിയയ്ക്ക് കിഴക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ്. ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതാ മേഖലയായ പസഫിക് റിംഗ് ഒഫ് ഫയറിന്റെ ഭാഗമാണ് വാനുവാറ്റു.