keerthy-

തെന്നിന്ത്യൻ താരം കീർത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. ഇപ്പോഴും നവദമ്പതികൾക്ക് ആശംസ പ്രവാഹം തുടരുകയാണ്. ഇത്തരത്തിൽ നിർമ്മാതാവും നടൻ വിജയ്‌യുടെ പേഴ്‌സണൽ മാനേജരുമായ ജഗദീഷ് പളനിസ്വാമി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പിറക്കാതെ പോയ സഹോദരിയാണ് കീർത്തിയെന്ന് ജഗദീഷ് പളനിസ്വാമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 10 വർഷം മുൻപ് തന്നെ കീർത്തിയുടെ വിവാഹം പ്ലാൻ ചെയ്തിരുന്നതാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കഥയാണിത്. 2015ൽ പരസ്പരം ഏറെ വെറുത്തിരുന്നവരാണ് ഞങ്ങൾ. എന്നാൽ അതിന് ശേഷം ഏറ്റവും മികച്ച സഹോദര ബന്ധം സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഇന്ന് നീ എനിക്ക് ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഭാഗമാണ്. 10 വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നെക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ,​ പത്തു വർഷങ്ങളുമായി കാണുന്ന സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയാണ് നിന്റെ കല്യാണം. കീർത്തിയെ വിവാഹം കഴിക്കുന്നയാൾ ഭാഗ്യവാനായിരിക്കുമെന്നാണ് ആന്റണിയെ കണ്ടുമുട്ടുന്നത് വരെ വിചാരിച്ചിരുന്നത്. എന്നാൽ ആന്റണിയെ പോലെ ഒരുവനെ ലഭിച്ചതിൽ കീർത്തി ഭാഗ്യവതിയാണ്. അഭിന്ദനങ്ങൾ. കണ്ണട വച്ചിരിക്കുന്നത് ആനന്ദാശ്രുക്കൾ മറച്ചു വയ്ക്കാനാണ്. ജഗദീഷ് പളനി സ്വാമി കുറിച്ചു.

View this post on Instagram

A post shared by Jagadish Palanisamy (@jagadish_palanisamy)


2015 ഓടെയാണ് ജഗദീഷ് വിജയ്‌യുടെ മാനേജർ ആയത്. ഇതിന് ശേഷം കീർത്തി സുരേഷ് ,​ സാമന്ത,​ രശ്മിക മന്ദാന,​ കല്യാണി പ്രിയദർശൻ,​ മാളവിക മോഹനൻ,​അർജുൻദാസ് . സംയുക്ത എന്നിവരുടെ മാനേജർ കൂടിയാണ്. സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരിൽ ഒരാളായ ജഗദീഷ് മാസ്റ്റർ,​ ലിയോ എന്നീ വിജയ് ചിത്രങ്ങളുടെ കോ പ്രോഡ്യൂസറാണ്. കല്യാണ പ്രിയദർശൻ നായികയായ മൈക്കിൽ ഫാത്തിമ എന്ന ചിത്രം നിർമ്മിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാൻ്. കീർത്തി സുരേഷ് നായികയായ റിവോൾവർ റീത്തയാണ് ഈ ബാനറിന്റെ പുതിയ ചിത്രം.