shiv-ratan-agarwal

ന്യൂഡൽഹി: ഭക്ഷണ വ്യവസായ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയാണ് ശിവ് രത്തൻ അഗർവാൾ. ബിക്കാജി ഫുഡ് ഇന്റർനാഷണലിന്റെ ചെയർമാനും ഇന്ത്യൻ സ്നാക്സ് ആൻഡ് സ്വീ​റ്റ്സിന്റെയും ഉടമയുമാണ് അദ്ദേഹം. 1986ലാണ് അദ്ദേഹത്തിന്റെ ആദ്യകമ്പനിയായ ശിവ്ദ്വീപ് പ്രൊഡക്​റ്റ്സ് ആരംഭിച്ചത്. പിന്നാലെ 1993ൽ ബിക്കാജി ബ്രാൻഡും ആരംഭിച്ചു. ബിക്കാനീർ നഗരത്തിന്റെ സ്ഥാപകനായ ബിക്കാ റാവുവിന്റെ പേര് പ്രചോദനമാക്കിയാണ് സ്ഥാപനത്തിന് ബിക്കാജി ഫുഡ്സ് എന്ന് അദ്ദേഹം നാമകരണം ചെയ്തത്.

അമേരിക്കൻ ബിസിനസ് മാഗസീനായ ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ശിവ് രത്തൻ അഗർവാളിന്റെ ആകെ ആസ്തി 15,279 കോടിയാണ്. 73കാരനായ ശിവ് രത്തൻ അഗർവാളിന്റെ വിദ്യാഭ്യാസ യോഗ്യതയും ഇതിനോടൊപ്പം ശ്രദ്ധേയമായിട്ടുണ്ട്. എട്ടാം ക്ലാസുകാരനാണ് ശിവ് രത്തൻ അഗർവാൾ. ഇതിനോടൊപ്പം 196,20 കോടി രൂപ ആസ്തി വരുന്ന മാർക്ക​റ്റ് ക്യാപ് കമ്പനിയും അദ്ദേഹം നടത്തിവരുന്നുണ്ട്.

രാജസ്ഥാനിലെ ബിക്കാനീർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിക്കാജി ഫുഡ്സ് പ്രശസ്തമായ ഭുജിയ,നാംകീൻ തുടങ്ങിയ മധുരപലഹാരങ്ങളും പപ്പടം തുടങ്ങി ലഘുഭക്ഷണങ്ങളുടെയും വിപണി നടത്തുന്നുണ്ട്. പെപ്സികോ പോലുളള പ്രമുഖ കമ്പനികളുമായി അദ്ദേഹത്തിന്റെ കമ്പനി കടുത്ത മത്സരമാണ് നടത്തുന്നത്. അമിതാഭ് ബച്ചനാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ. ബസന്ത് വിഹാർ ഹോട്ടൽസ് പ്രൈവ​റ്റ് ലിമി​റ്റഡ്, മാസ്‌കിൻ ഫുഡ്സ് പ്രൈവ​റ്റ് ലിമി​റ്റഡ്.ബീച്ച്‌വാൾ ഇക്കോ ഫ്രണ്ട്ലി ഫൗണ്ടേഷൻ എന്നി പ്രമുഖ കമ്പനികളുടെ ഡയറക്ടർ സ്ഥാനവും ശിവ് രത്തൻ അഗർവാൾ വഹിച്ചിട്ടുണ്ട്.