samantha

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ജോ‌ഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. വേർപിരിയലിന് ശേഷം അടുത്തിടെ നാഗചൈതന്യ വീണ്ടും വിവാഹിതനായെങ്കിലും ആരാധകർക്ക് അതിപ്പോഴും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. കമന്റുകളിലൂടെയാണ് അവർ ഇത് പങ്കുവയ്‌ക്കുന്നത്. പലരും സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹചിത്രങ്ങൾ പോലും കമന്റായി ഇടാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത് നാഗചൈതന്യയുടെ വലത് കയ്യിലുള്ള മോഴ്‌സ് കോഡ് ടാറ്റൂ ആണ്.

'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് നാഗചൈതന്യ തന്റെ ടാറ്റുവിന്റെ അർത്ഥം വെളിപ്പെടുത്തിയത്. വ്യക്തിപരമായി അതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ടാറ്റുവിന്റെ അർത്ഥം മനസിലാക്കാതെ ചില ആരാധകർ ഇതേ ടാറ്റു ചെയ്യുന്നുണ്ടെന്നും അത് തനിക്ക് ഇഷ്‌ടമല്ലെന്നും നാഗചൈതന്യ പറഞ്ഞിരുന്നു. സാമന്തയുമായുള്ള വിവാഹ തീയതിയാണ് നാഗചൈതന്യ മോഴ്‌സ് കോഡ് ആയി ടാറ്റു ചെയ്‌തിരിക്കുന്നത്. അതിന് അത്രയേറെ പ്രാധാന്യമുണ്ടെന്നും വ്യക്തിപരമായി അത് ഒപ്പം വേണമെന്ന് ഏറെ ആഗ്രഹിക്കുന്നതായും നടൻ അന്ന് പറഞ്ഞിരുന്നു.

samantha

സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം ഈ ടാറ്റുവിനെപ്പറ്റി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത് മാറ്റുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അത് നല്ലതല്ലേ എന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.

നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ പ്രതീകമായി സാമന്ത 'ചൈ' എന്ന് ടാറ്റൂ ചെയ്‌തിരുന്നു. എന്നാൽ, ഇൻസ്റ്റഗ്രാമിലെ ഒരു സ്റ്റോറിയിൽ ടാറ്റൂ ചെയ്‌തതിൽ താൻ ഖേദിക്കുന്നുവെന്നും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നും അവർ പറഞ്ഞു. 2017ലായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. 2021നായിരുന്നു ഇരുവരുടെയും വിവാഹമോചനം.