soul

നിങ്ങൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?മനുഷ്യവംശം ഉണ്ടായ കാലം മുതൽക്കേ ഉയരുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം തേടിപോയ ആളുകൾ പലതരത്തിലുളള ഉത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണം സംഭവിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഒന്നുകിൽ സ്വർഗത്തിലേക്കോ നരഗത്തിലേക്കോ പോകുമെന്ന് നമ്മുടെ മുതുമുത്തശിമാർ പറഞ്ഞുതന്നിട്ടുണ്ട്. ഇപ്പോഴിതാ മരണശേഷം ഒരാളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. അമേരിക്കൻ റാഞ്ചറായ ക്രിസ് ലങ്കനാണ് ഇതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ പറഞ്ഞിരിക്കുന്നത്.

ലോകത്തിൽ അപാരബുദ്ധിശക്തിയുണ്ടായിരുന്ന ശാസ്ത്രഞ്ജരായ ആൽബെർട്ട് ഐൻസ്​റ്റീനെയും സ്​റ്റീഫൻ ഹോക്കിംഗിനെക്കാളും ഇന്റലിജെൻസ് കോഷിയന്റ് (ഐക്യൂ) ഉളള വ്യക്തിയാണ് ക്രിസ് ലങ്കൻ. ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ മരണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു മറുപടി. മരണം ഒരു അവസാനമല്ലെന്നും അടുത്ത ഘട്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

cris-langan

ആരാണ് ക്രിസ് ലങ്കൻ

ക്രിസ്​റ്റഫർ മൈക്കൽ ലങ്കൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ഐക്യൂ ടെസ്​റ്റിൽ ലോകത്തിൽ തന്നെ ഏ​റ്റവും ഉയർന്ന സ്‌കോർ നേടി പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. ഗിന്നസ് ലോക റെക്കോർഡിലും അദ്ദേഹം ഇടംപിടിച്ചു. എറിക് ഹാർട്ട് എന്ന അപരനാമത്തിലും ക്രിസ് ലങ്കൻ അറിയപ്പെടുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അപാരബുദ്ധി ലക്ഷണങ്ങൾ അദ്ദേഹം കാണിച്ചിട്ടുണ്ട്.ഗണിതം, ഭൗതികശാസ്ത്രം, തത്വചിന്ത തുടങ്ങിയവയും ലാ​റ്റിൻ, ഗ്രീക്ക്, എന്നീ ഭാഷകളിലും പ്രാവീണ്യം നേടി. ഇതിനിടയിൽ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ വേണ്ടി അദ്ദേഹം പ്രത്യേക പുസ്തകവും രചിച്ചു. 'കോഗ്നി​റ്റീവ് തിയറ​റ്റിക് മോഡൽ ഒഫ് യൂണിവേഴ്സ്, എ ന്യൂ കൈൻഡ് ഒഫ് റിയാലിറ്റി തിയറി' എന്നാണ് പുസ്തകത്തിന്റെ പേര്.

മരണശേഷം സംഭവിക്കുന്നത്

മരണശേഷം മനുഷ്യരിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഗവേഷക സംഘം ചില കണ്ടെത്തലുകൾ നടത്തുകയുണ്ടായി. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാലും കുറച്ചധികം സമയം തലച്ചോർ ഉണർന്നിരിക്കും. അപ്പോൾ എന്ത് നടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഹൃദയം നിലച്ചെങ്കിലും തലച്ചോർ പ്രവർത്തനക്ഷമം ആയിരുന്നു. ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ചത് ഇവർക്ക് ഓർത്തെടുക്കാനായി.അവിടെ നടന്ന സംഭാഷണവും അവർ പങ്കുവെച്ചു. ഇതെല്ലാം കേട്ട് ഡോക്ടർമാർ വരെ അമ്പരന്നു. ഇതിലൂടെ വിദഗ്ദർ ഒരു കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. മരിച്ചാലും കുറേ സമയത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചാലും കുറച്ച് നേരത്തേക്ക് കൂടി തലച്ചോറിന് പ്രവർത്തിക്കാനാവശ്യമായ ഓക്‌സിജൻ ലഭിക്കും. ഇത് പൂർണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോർ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നാണ് ഗവേഷകസംഘം വെളിപ്പെടുത്തുന്നത്. എന്നാൽ അത്തരത്തിലുളളവയ്ക്ക് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും. ഒടുവിൽ മരണം സംഭവിക്കുന്നു.

soul

ഗരുഡപുരാണത്തിൽ പറയുന്നത്

മഹാവിഷ്ണു ഗരുഡന് ഉപദേശിച്ച് കൊടുത്ത ലഘുഗ്രന്ഥങ്ങളിൽ ഒന്നാണ് ഗരുഡ പുരാണം. ഇതിൽ ആത്മാവിന്റെ മരണാനന്തര ജീവിതത്തെക്കുറിച്ചും, മരണശേഷം എന്താണ് ഓരോ ആത്മാവിനും സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ഒരു വ്യക്തിയിൽ മരണം സംഭവിക്കുന്ന നിമിഷങ്ങളിൽ ധാരാള ശാരീരിക മാനസിക മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ആ മാറ്റങ്ങൾ മരണം സംഭവിക്കുന്ന വ്യക്തിയോട് അടുത്ത് നിൽക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കാതെ വരും.

മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളിൽ ആത്മാവ് സെക്കന്റുകൾക്കുള്ളിൽ തന്നെ ശരീരം ഉപേക്ഷിക്കുന്നു. ഈ സമയം കൊണ്ട് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് നാശം സംഭവിക്കുന്നു. ഇതിലൂടെ ഓരോ അവയവത്തിന്റെയും ചലനശേഷി നഷ്ടപ്പെടുന്നു. ഇതോടെ കണ്ണീർ പുറത്തേക്ക് വരുന്നു. ഇതിനെയാണ് മരണത്തിന്റെ ആദ്യ നിമിഷങ്ങൾ എന്ന് ഗരുഡപുരാണത്തിൽ നിർവ്വചിച്ചിരിക്കുന്നത്. അതേസമയം, ജീവിതത്തിൽ പാപം ചെയ്തവർക്ക് അവസാന നിമിഷങ്ങൾ നേർവിപരീതമായിരിക്കും എന്നും ഗരുഡപുരാണത്തിൽ വ്യക്തമാക്കുന്നുണ്ട്.

garuda-purana