
ഐലൈനർ വരയ്ക്കുന്ന മലയാളി പെൺകുട്ടി അളകനന്ദയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നന്ദൂട്ടിയെന്ന് വിളിക്കുന്ന അളകനന്ദ പുനലൂർ സ്വദേശിനിയാണ്. അന്ന് ദേശീയ മാദ്ധ്യമങ്ങളിലടക്കം നന്ദൂട്ടിയുടെ വീഡിയോ വന്നിരുന്നു.
നാല് വയസുകാരി നന്ദൂട്ടിയുടെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നന്ദൂട്ടിയെന്ന ഇൻസ്റ്റഗ്രാം പേജിൽ തന്നെയാണ് വീഡിയോ വന്നിരിക്കുന്നത്. ലിപ്സ്റ്റിക് ഉപയോഗിച്ച് ആദ്യം ചുണ്ട് ചുവപ്പിക്കുന്നു. അതിനുശേഷം പൊട്ടായിട്ടും കവിളിലുമൊക്കെ ലിപ്സ്റ്റിക്കിടുന്നതാണ് വീഡിയോയിലുള്ളത്.
അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. വളരെ ക്യൂട്ടായിരിക്കുന്നുവെന്നും മിടുക്കിയാണെന്നുമൊക്കെയാണ് കമന്റുകൾ. ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സാണ് നന്ദൂട്ടിയ്ക്കുള്ളത്.