p

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നടത്തിയ അഖിലേന്ത്യ മെഡിക്കൽ പിജി ആദ്യ, രണ്ടാം റൗണ്ട് കൗൺസലിംഗി​ൽ സീറ്റ് ലഭിച്ചവർക്ക്, കോളേജുകളിൽ റിപ്പോർട്ട് ചെയ്‌ത ശേഷവും, അല്ലാതെയും ലഭിച്ച സീറ്റുകൾ ഒഴിവാക്കാനുള്ള റേസിഗ്നേഷൻ അവശ്യമുണ്ട്. ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചവർക്ക് ഫ്രീ എക്സിറ്റിലൂടെ സീറ്റ് ഒഴിവാക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇവർക്ക് തുടർ കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടുകയില്ല.

ആദ്യ രണ്ട് റൗണ്ടുകളിലും സീറ്റ് ലഭിച്ചവർക്ക് സീറ്റ് ഒഴിവാക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ സംസ്ഥാനതലങ്ങളിലുള്ള മറ്റു സാദ്ധ്യതകൾ കണ്ടെത്താം. ഇതിനുള്ള നടപടിക്രമങ്ങൾ ഡിസംബർ 26 നകം www.mcc.nic.in ലൂടെ പൂർത്തിയാക്കാം. സീറ്റ് ഒഴിവാക്കുന്നവർക്ക് തുടർ കൗൺസലിംഗി​ൽ പങ്കെടുക്കാം. ഒഴിവാക്കിയ സീറ്റുകൾ മോപ്പപ്പ് റൗണ്ടിൽ ഓപ്ഷൻ നൽകുന്നവർക്ക് നീറ്റ് പി.ജി റാങ്കിനനുസരിച് ലഭ്യമാകും. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചവർ റെസിഗ്നേഷൻ ഓപ്ഷൻ ഉപയോഗിച്ചാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ നഷ്ടപ്പെടും.സീറ്റ് ഒഴിവാക്കാനായി പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യണം. മോപ്പപ്പ് റൗണ്ട് ഡിസംബർ 26 ന് ആരംഭിക്കും. ഇനിയുള്ള ദിവസങ്ങൾ നീറ്റ് പി.ജി റാങ്കിനനുസരിച് പി.ജി സീറ്റുകൾക്കുവേണ്ടി ഓപ്ഷൻ നൽകുന്നവർക്ക് നിർണ്ണായകമാണ്. സ്ട്രേ റൗണ്ടിന് മുമ്പ് മോപ്പപ്പ് റൗണ്ടിൽ സീറ്റ് കണ്ടെത്താൻ ശ്രമിക്കണം. നൽകുന്ന ചോയ്സ് പുനഃക്രമീകരിക്കണം. അനന്തമായ കാത്തിരിപ്പ് ഒഴിവാക്കി ലഭിക്കാനിടയുള്ള സീറ്റുകൾക്ക് വേണ്ടി ശ്രമിക്കുന്നതാണ് അഭികാമ്യം.

നീറ്റ് പി.ജി കട്ടോഫ് കുറയ്ക്കാൻ സാദ്ധ്യത

മോപ്പപ്പ് റൗണ്ടിനുശേഷം നീറ്റ് പി.ജി കട്ടോഫ് മാർക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയേറെയാണ്. സ്‌ട്രേ റൗണ്ടിൽ ഒരുപക്ഷേ ഇതിന് സാദ്ധ്യതയുണ്ട്. 2024 ൽ മിനിമം cut off മാർക്ക് പൂജ്യമായി കുറച്ചിരുന്നു. എന്നാൽ ഈ വർഷവും കട്ട് ഓഫ് മാർക്ക് പൂജ്യത്തിലേക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. നോൺ ക്ലിനിക്കൽ, Para ക്ലിനിക്കൽ സീറ്റുകളാണ് ഏറെയും ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്ടർമാരുടെ സംഘടന കട്ട് ഓഫ് മാർക്ക് കുറയ്ക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.