sports

കൊച്ചി: ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന 9-ാമത് സംസ്ഥാന കായിക മേള 22ന് നടക്കും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേള ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ 15 ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. 900 കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന കായികമേളയിൽ കൊച്ചി മേയർ എം. അനിൽകുമാർ സമ്മാനവിതരണം നിർവഹിക്കും. മേളയുടെ പ്രചാരണാർത്ഥം 20ന് എറണാകുളം നഗരത്തിൽ ജീവനക്കാരുടെ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് കേരള എൻ.ജി.ഒ യൂണിയൻ അറിയിച്ചു.