d

തിരുവനന്തപുരം: അഭ്രപാളിയിലെ വിസ്മയങ്ങൾ കണ്ട് ആസ്വദിക്കാൻ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരെത്തിയത് ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി. കെ.എസ്.എഫ്.ഡി.സിയും ചലചിത്ര അക്കാഡമിയും ചേർന്ന് ഒരുക്കിയിട്ടുള്ള വ്യൂയിംഗ് റൂം സംവിധാനത്തിലൂടെ പ്രദർശിപ്പിച്ച കുട്ടികളുടെ ചിത്രം കലാം സ്റ്റാൻഡേർഡ് 5 ബി ഭിന്നശേഷിക്കാർ കണ്ട് കൈയടിച്ച് മടങ്ങി. ചിത്രത്തിന്റെ നിർമ്മാതാവ് ടോം ജേക്കബിന്റെ ക്ഷണപ്രകാരമാണ് കുട്ടികളെത്തിയത്. ഡിഫറന്റ് ആർട് സെന്റർ ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ പങ്കെടുത്തു.