
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ബെഹിബാഗ് മേഖലയിലെ കദ്ദറിൽ ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇന്നലെ പുലർച്ചെയോടെയോടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. ഇതിനിടെയാണ് സൈനികർക്ക് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഓപ്പറേഷൻ തുടരുകയാണ്.
ഉന്നതതല യോഗം
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സുരക്ഷാ പ്രശ്നങ്ങളിൽ ചർച്ച നടന്നു. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനുള്ള ഷായുടെ ആദ്യ യോഗമാണ് ഇത്.