കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 85.08ലേക്ക് മൂക്കുകുത്തി. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ പലിശ നിലപാടുകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളർ ആവശ്യം വർദ്ധിപ്പിച്ചതോടെ ഇന്നലെ രൂപയുടെ മൂല്യം 14 പൈസ കൂടി ഇടിഞ്ഞു. അമേരിക്കയിൽ പലിശയിളവിന്റെ തോത് അടുത്ത വർഷം കുറവായിരിക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അഭിപ്രായമാണ് ഡോളറിന് ആഗോള തലത്തിൽ കരുത്ത് വർദ്ധിപ്പിച്ചത്. ഇന്നലെ ഫെഡറൽ റിസർവ് പലിശ കാൽ ശതമാനം കുറച്ചിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് പണം പിൻവലിച്ചതും വിനയായി. 2022ൽ 81.62ലായിരുന്നു രൂപയുടെ മൂല്യം.

ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് (വർഷം - ഒരു ഡോളറിന് ലഭിക്കുന്ന രൂപ)

1947 - 3.3 രൂപ

1966 - 7.5 രൂപ

1975 - 8.39 രൂപ

1980 - 6.61 രൂപ

1990 - 17.01 രൂപ

2000 - 44.31 രൂപ

2010 - 46.02 രൂപ

2014 - 60.96 രൂപ

2020 - 74.31 രൂപ

2022 - 81.62 രൂപ

2024 - 85.08 രൂപ