football

ദോഹ : ഫിഫയുടെ ആഭിമുഖ്യത്തിൽ നട‌ന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ക്ളബ് ഫുട്ബാൾ ടൂർണമെന്റിൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ജേതാക്കളായി. ഖത്തറിൽ നടന്ന ഫൈനലിൽ മെക്സിക്കൻ ക്ളബ് പച്ചുകയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ കിരീടമണിഞ്ഞത്.

ലോകകപ്പ് വേദിയായിരുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ, 53-ാം മിനിട്ടിൽ റോഡ്രിഗോ,84-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് വിനീഷ്യസ് ജൂനിയർ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ കിരീടധാരണം.

സ്പാനിഷ് ലാ ലിഗയിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ റയലിന് ഞായറാഴ്ച സെവിയ്യയുമായാണ് അടുത്ത മത്സരം.