
റാഞ്ചി: അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഇന്നലെ ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്ന കേരളം ടൂർണ്ണമെന്റിെലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 309 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഉത്തരാഖണ്ഡ് 44-ാം ഓവറിൽ 229 റൺസിന്ആൾഔട്ടായി.
സെഞ്ച്വറി നേടിയ അക്ഷയ് ടി.കെയും (89 പന്തുകളിൽ 118) , അർദ്ധസെഞ്ച്വറി നേടിയ വരുൺ നായനാരും ( 57 പന്തിൽ 52) ,47 റൺസ് നേടിയ അഭിജിത് പ്രവീണുമാണ് ബാറ്റിംഗിൽ കേരളത്തിനായി തിളങ്ങിയത്.ബൗളിംഗിലും തിളങ്ങിയ അഭിജിത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വന്ത് ശങ്കർ മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ നേടി.