
തിരുവനന്തപുരം: സി.എസ്.ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ (ബെഫി) തിരുവനന്തപുരം ബാങ്ക് സോണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.എസ്.ബി സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതിൻ മുരളി വിശദീകരണം നടത്തി.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു,എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ,സി.എസ്.ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജെറിൻ കെ.ജോൺ,ബെഫി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ജോർജ്ജ്,ബെഫി സംസ്ഥാന ജോ.സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,വൈസ് പ്രസിഡന്റ് കെ. ഹരികുമാർ, ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ, സെക്രട്ടറി എൻ.നിഷാന്ത്, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ജോസ്, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി. എസ്.ശ്രീകുമാർ, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ കമ്മിറ്റി അംഗം സി.പി.അമൽ എന്നിവർ പങ്കെടുത്തു. തുടർ സമരങ്ങളുടെ ഭാഗമായി ജനുവരി 15ന് കോട്ടയം സോണൽ ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.