ashwin

ചെന്നൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ചതിന് പിന്നാലെ രവിചന്ദ്രൻ അശ്വിൻ ജന്മനാടായ ചെന്നൈയിൽ മടങ്ങിയെത്തി. ബ്രിസ്ബേനിൽ മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനുപിന്നാലെയുള്ള പത്ര സമ്മേളനത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചയുടൻ അശ്വിൻ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നൂറുകണക്കിന് ആരാധകരാണ് ചെന്നൈ ഇന്നലെ വിമാനത്താവളത്തിൽ അശ്വിനെ സ്വീകരിക്കാനെത്തിയിരുന്നത്.

അശ്വിനെ അപമാനിച്ചെന്ന് പിതാവ്

അതേസമയം മാന്യമായ രീതിയിൽ വിരമിക്കാൻ അവസരം നൽകാതെ ഇന്ത്യൻ ടീം മാനേജ്മെന്റ് തന്റെ മകനെ അപമാനിച്ചെന്ന ആരോപണവുമായി അശ്വിന്റെ പിതാവ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വിന്റെ അച്ഛൻ തുറന്നടിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് അശ്വിൻ നൽകിയ സംഭാവനകൾ പരിഗണിച്ചിരുന്നെങ്കിൽ പരമ്പരയ്ക്കിടെ ഈ തീരുമാനമെടുക്കാൻ മകൻ നിർബന്ധിതനാവുകയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.