pic

കിംഗ്സ്റ്റൺ : കരീബിയൻ രാജ്യമായ ജമൈക്കയിൽ ഇന്ത്യക്കാരനെ കൊള്ളക്കാർ വെടിവച്ചു കൊന്നു. തമിഴ്‌നാട് തിരുനെൽവേലിക്ക് സമീപമുള്ള മീനാക്ഷിപുരം സ്വദേശിയായ വിഘ്‌നേഷ് നാഗരാജൻ (31) ആണ് കൊല്ലപ്പെട്ടത്. ഒരു സൂപ്പർമാർക്കറ്റിലായിരുന്നു വിഘ്‌നേഷിന് ജോലി. സൂപ്പർമാർക്ക​റ്റ് കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വിഘ്‌നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. വിഘ്‌നേഷിന്റെ സഹപ്രവർത്തകരായ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ഗുരുതര പരിക്കേ​റ്റെന്നാണ് വിവരം. വിഘ്‌നേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം അധികൃതരുടെ സഹായം തേടി.