
ഉച്ചയ്ക്ക് 12: രാഹുലിനെതിരെ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ ബി.ജെ.പി പരാതി നൽകി. രാഹുൽ മനഃപൂർവം ബി.ജെ.പി എം.പിമാർക്കിടയിലേക്ക് വന്നെന്ന് അനുരാഗ് താക്കൂർ
12.15: ഖാർഗെയെ ബി.ജെ.പി എം.പിമാർ തള്ളിയിട്ടെന്ന് കോൺഗ്രസ്. എം.പിമാരെ തടയുന്നതിന്റെ വീഡിയോയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. ശസ്ത്രക്രിയ കഴിഞ്ഞ കാൽമുട്ടിന് പരിക്കേറ്റതിൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്
ഉച്ചയ്ക്ക് 2: ബഹളത്തിൽ ലോക്സഭ പിരിയുന്നു. രാഹുൽ മോശമായി പെരുമാറിയെന്ന് ബി.ജെ.പി വനിതാ എം.പി ഫാഗ്നൺ കൊന്യാക് രാജ്യസഭയിൽ. പൊറുക്കാനാകാത്ത തെറ്റെന്ന് അദ്ധ്യക്ഷൻ ജഗ്ധീപ് ധൻകർ. പ്രതിപക്ഷത്തിന് മറുപടിക്ക് അവസരം നൽകാതെ സഭ പിരിഞ്ഞു.