kerala

കിളിമാനൂർ: ഭവനരഹിതർക്കായി ബ്ലോക്ക് പഞ്ചായത്ത് ഫ്ലാറ്റ് നിർമ്മിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ഫ്ലാറ്റ് ലഭിക്കുമെന്ന് സ്വപ്നം കണ്ട കുടുംബങ്ങൾ ആശയറ്റ അവസ്ഥയിലാണ്. നാളിതുവരെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് എട്ട് പഞ്ചായത്തിലെ ഭവന രഹിതരും ഭൂരഹിതരുമായ 51 പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയായിരുന്നു ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയത്. ഇതിനായി പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങി. നിർമ്മാണം പൂർത്തിയാകാൻ കാലതാമസം വന്നതോടെ ഫ്ലാറ്റെന്നത് സ്വപ്നം മാത്രമായി ഒതുങ്ങുകയാണ്.

വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദം തുടങ്ങിയ ഉപാധികളോടെയുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇവിടെ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിൽ ഒന്ന് ഓണത്തിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ അതിലൊരു ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളു. ബാക്കി രണ്ടെണ്ണം നിർമ്മാണം നടക്കുന്നതേയുള്ളു.

 ഫണ്ട് റെഡി...

ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-2019 വാർഷിക പദ്ധതിയിൽ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർ പ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.

 ഫ്ലാറ്റ് സമുച്ചയത്തിൽ

ജൈവ ചുറ്റുമതിൽ, സോളാർ വൈദ്യുതി, സ്വിമ്മിംഗ് പൂൾ, അങ്കണവാടി, മിനി ചിൽഡ്രൻസ് പാർക്ക്, കിൻഡർ ഗാർട്ടൻ