
ജയ്‌പൂർ: ജയ്‌പൂർ - അജ്മീർ ഹെെവേയിലെ പെട്രോൾ പമ്പിന് സമീപം കെമിക്കൽ നിറച്ച ട്രക്കും എൽപിജി സിലിണ്ടർ നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം. ആറുപേർ വെന്തുമരിച്ചു. 41 പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ജയ്പൂരിലെ ഭാൻക്രോട്ട മേഖലയിൽ അപകടമുണ്ടായത്. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
പെട്രോൾ പമ്പിലും തീ പടർന്നതായി പൊലീസ് പറഞ്ഞു. ഇരുപത്തോളം അഗ്നിശമന യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു.സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സന്ദർശിച്ചു.
Tragic Incident: Ajmer Road, Bhankrota, Jaipur! 😱
— Asjad (@mohd_asjad_) December 20, 2024
A devastating fire involving a gas tanker, petrol pump, and several vehicles has caused severe injuries and casualties. Our prayers are with the victims and their families. pic.twitter.com/9WuBuUEF2m