gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,450 രൂപയാണ്. അന്താരാഷ്‌ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 2,600 ഡോളർ നിലവാരത്തിലാണ്, യുഎസിലെ ജിഡിപി പ്രതീക്ഷിച്ചതിലും ഉയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണ വില കുറയാൻ കാരണമായത്.

ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,070 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,713 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11, 12 തീയതികളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന കുറവ് സംഭവിച്ചിരുന്നുവെങ്കിലും ഡിസംബറോടെ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.