
കോഴിക്കോട്: എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുറച്ചുദിവസമായി ആശുപത്രിയിൽ തുടരുകയാണ് എം.ടി. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ക്രിട്ടിക്കൽ എന്നാണ് സൂചിപ്പിക്കുന്നത്. വിദഗ്‌ദ്ധരായ ഡോക്‌ടർമാരുടെ പൂർണനിരീക്ഷണത്തിലാണ് നിലവിൽ അദ്ദേഹം. മറ്റ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എം.ടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
ഈ മാസം 17ന് ആണ് എം.ടി വാസുദേവൻ നായരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
എംടിയുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമ അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933 ജൂലായ് 15ന് കൂടല്ലൂരിലാണ് എംടി ജനിച്ചത്.