
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ഹനീഷ് അദേനി സംവിധാനം ചെയ‌്ത ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് നിറഞ്ഞത് എന്ന ടാഗ് ലൈനോടെയാണ് റിലീസായിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. അതിനെ ശരിവയ്‌ക്കുന്ന തരത്തിൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുകയും ചെയ‌്തു.
സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ പ്രതികരിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വയലൻസ് ഉള്ള പടം മാർക്കോ ആണെന്നാണ്. ചില സീനുകളിൽ കണ്ണടച്ചു പോകും. ഇംഗ്ളീഷ് പടത്തിന്റെ ലെവലിൽ തന്നെ ഫൈറ്റ് ചെയ‌്തിട്ടുണ്ടെന്ന് മറ്റൊരാൾ പ്രതികരിച്ചു. സിനിമ അടിപൊളിയാണ്. കുട്ടികളെ കൊണ്ട് വരുന്നത് പണിയായിരിക്കുമെന്നും ഇയാൾ പറയുന്നു.
സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഉണ്ണി മുകുന്ദൻ വേറെ ലെവൽ എന്നുതന്നെയാണ്. എന്നാൽ ഫാമിലി ഓഡിയൻസിന് ചിത്രം പലരും റെക്കമെൻഡ് ചെയ്യുന്നില്ല.
'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.