
ഒരു കാലത്ത് ആഡംബര കാറുകളിൽ മാത്രമുണ്ടായിരുന്ന ഒരു സവിശേഷതയായിരുന്നു സൺ റൂഫ്. എന്നാൽ ഇന്ന് കാലം മാറി, പത്ത് ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളിൽ വരെ ഇന്ന് സൺ റൂഫ് ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ സൺ റൂഫുള്ള വാഹനം വാങ്ങുന്നത് എത്രത്തോളം നല്ലതാണ്? ഈ സൺ റൂഫ് വാഹന ഉടമയുടെ പോക്കറ്റ് കീറുമോ? എന്തൊക്കെ പ്രശ്നങ്ങളാണ് ഇത്തരം കാറുകളിൽ ഉണ്ടാവുക? പരിശോധിക്കാം...
സൺ റൂഫ് ചോരുമോ?
എല്ലാവരും ആദ്യം ചിന്തിക്കുന്ന ഒരു കാര്യമാണ് സൺ റൂഫ് ചോരുമോ എന്നത്. മഴയത്ത് വെള്ളം കാറിനുള്ളിലേക്ക് കയറിയാൽ പിന്നെ പറയേണ്ട എന്ത് സംഭവിക്കുമെന്ന്. റൂഫിന് ചുറ്റുമുള്ള റബ്ബർ സീലിലെ പ്രശ്നങ്ങളാണ് ഇങ്ങനെ ഒരു പണി നൽകുക.
തുറന്നശേഷം അടയ്ക്കാനാവാത്ത പ്രശ്നങ്ങൾ
പലപ്പോഴും ഇലക്ട്രിക്കൽ പ്രശ്നം കാരണം സൺ റൂഫ് അടക്കാൻ സാധിക്കാത്ത അവസ്ഥ വന്നേക്കാം. മോട്ടോറിന്റെ പ്രശ്നങ്ങൾ, ലൂബ്രിക്കേഷൻ പ്രശ്നങ്ങൾ എന്നിവ ഇതിലേക്ക് നയിച്ചേക്കാം. ഇങ്ങനെ ഒരു പ്രശ്നം വരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് കൃത്യമായ ഇടവേളകളിൽ മെക്കാനിക്കൽ പരിശോധന നടത്തുക എന്നതാണ്.
ഗ്ലാസ് പൊട്ടുന്നത്
സൺ റൂഫിന്റെ ഗ്ലാസ് പൊട്ടിപ്പോകുന്ന അവസ്ഥയാണ് മറ്റൊരു പ്രശ്നം. കട്ടിയുള്ള ഗ്ലാസ് കൊണ്ടാണ് സൺ റൂഫ് നിർമ്മിക്കുന്നത്. എന്നിരുന്നാലും ഇത് പൊട്ടാനുള്ള സാദ്ധ്യത ഏറെയാണ്. ചെറിയ ഒരു പൊട്ടലുണ്ടെങ്കിൽ പോലും അത് ഭാവിയിൽ വലിയ പ്രശ്നമായി മാറാനുള്ള സാദ്ധ്യതയുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ സൺ റൂഫ് പൊട്ടി വീണാൽ അത് വലിയൊരു അപകടത്തിന് കാരണമായേക്കും.