കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാനുള്ള തൊഴിൽ ദിനങ്ങൾ പോലും നൽകാതെ കാഷ്യു കോർപ്പറേഷൻ ഡോളറിന്റെ പേരിൽ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡോളറും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്കിലെ ഇടിവ് ഇപ്പോൾ ആരംഭിച്ചതല്ല. ആഭ്യന്തര വിപണിയിൽ നിന്ന് കോർപ്പറേഷനും കാപ്പക്സിനും തോട്ടണ്ടി ശേഖരിക്കാമെന്നിരിക്കെ അവർ പരാജയപ്പെട്ടു. കാഷ്യു കോർപ്പറേഷന്റെ പരിപ്പ് വിപണനത്തിനുള്ള ടെണ്ടർ നടപടികൾ സുതാര്യമല്ല. അതിനാൽ തോട്ടണ്ടിക്ക് വിപണി വില ലഭിക്കുന്നില്ല. ആഭ്യന്തര വിപണിയിൽ പരിപ്പിന് വില കൂടിയിട്ടും ഗുണം നേടിയെടുക്കാൻ കടുകാര്യസ്ഥത മൂലം കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളവും ജില്ലാ പ്രസിഡൻറ് റിയാസ് ചിതറയും ആരോപിച്ചു.