radhika-apthe

ബോളിവുഡ് നടി രാധിക ആപ്തെയ്ക്ക് കഴിഞ്ഞയാഴ്ചയാണ് കുഞ്ഞ് പിറന്നത്. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ മാറോട് ചേർത്തുള്ള ചിത്രം രാധിക കഴിഞ്ഞദിവസം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.

എന്നാൽ രാധിക പങ്കുവച്ച ഗർഭകാല ചിത്രങ്ങൾക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ്. രാധികയുടെ ചിത്രങ്ങൾ ഇന്ത്യൻ സംസ്കാരത്തെ അവമതിക്കുന്നു എന്നാണ് പലരുടെയും പരാതി.

പ്രസവത്തിനുശേഷം പബ്ളിസിറ്റിക്കുവേണ്ടി ഇത്തരം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരുകൂട്ടരുടെ പരാതി.

കടുത്ത രീതിയിൽ രാധിക ബോഡി ഷെയ്‌മിംഗ് നേരി‌ടുന്നു . എന്നാൽ രാധികയ്ക്ക് പിന്തുണയുമായി എത്തുന്നവരുമുണ്ട്.

ബ്രിട്ടീഷ് വയലിസിസ്റ്റും സംഗീത സംവിധായകനുമായ ബെനഡിക്ട് ടെയ്‌ലറിനെയാണ് രാധിക വിവാഹം കഴിച്ചത്.വിവാഹിതയായ വിവരം രാധിക ആരാധകരിൽനിന്ന് മറച്ചുവച്ചിരുന്നു. ​ കുറച്ചുകാലമായി ബ്രിട്ടനിൽ സ്ഥിരതാമസമാണ് രാധിക. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും രാധിക സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.