v

അതീവ ഗ്ലാമറസായി നടി അഞ്ജു കുര്യൻ. ഫോട്ടോ ഷൂട്ട് വീഡിയോയിലാണ് അഞ്ജു കുര്യൻ ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്നത്. പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ. മോഡലിംഗ് രംഗത്തുനിന്ന് സിനിമയിൽ വന്ന താരമാണ് അഞ്ജുകുര്യൻ. 2013ൽ നേരം സിനിമയിൽ നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്താണ് അഞ്ജുവിന്റെ അരങ്ങേറ്റം. ഓംശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങി 15ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അബ്രഹാം ഒാസ്ളല‌ർ ആണ് അഞ്ജുവിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ജയറാമിന്റെ ഭാര്യ വേഷമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് അഞ്ജു.