cinema


ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.നാട്ടിൻ പുറത്തെ ഒരു തറവാട് കേന്ദ്രീകരിച്ചാണ് കഥ. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, സംഗീതം: രാഹുൽ രാജ് എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ,

കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം. ജനുവരി 16ന് റിലീസ് ചെയ്യും. പി.ആർ. ഒ: ആതിര ദിൽജിത്ത്.