
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് (ഡിസംബർ 21) രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ബിസിനസ് ഡെവലപ്മെന്റ് മാനേജർ- യോഗ്യത :ഡിഗ്രി വയസ്സ് :20-40, ഫ്രാഞ്ചൈസി ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്- യോഗ്യത: എസ്എസ്എൽസി, അസോസിയേറ്റീവ് കസ്റ്റമർ റിലേഷൻ- യോഗ്യത :ഡിഗ്രി, സെയിൽസ് മാനേജർ-യോഗ്യത :ഡിഗ്രി /പ്ലസ് ടു, കൺസൾറ്റൻറ് ട്രെയിനർ- യോഗ്യത :ഡിഗ്രി /പ്ലസ് ടു, ഡിസ്ട്രിബൂഷൻ ലീഡർ- യോഗ്യത :പ്ലസ് ടു, പ്രായപരിധി 36 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ:- 0471-2992609, 8921916220
വാക്ക് ഇൻ ഇന്റർവ്യൂ
യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 21ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വച്ചാണ് ഇന്റർവ്യൂ. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്.
പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയുടെ യോഗ്യത. ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം. പത്താം ക്ലാസ് പാസ്സായവർക്ക് ഓഫീസ് അറ്റന്റന്റ് ജോലിക്ക് അപേക്ഷിക്കാം.
ഡ്രൈവർ കം ഓഎ തസ്തികയുടെ രജിസ്ട്രേഷൻ 21ന് രാവിലെ 8 മുതൽ 9 വരെയും ഓഎ തസ്തികയിലേയ്ക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30 മുതൽ 01.30 വരെയും നടക്കും. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാന ടെസ്റ്റും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630
ജൂനിയർ റസിഡന്റ് ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് (OMFS) യോഗ്യതയും യുജി / പിജി കേരള ഡെന്റൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആന്റ് മാക്സിലോഫേഷ്യഷൽ സർജറിയിൽ പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ, (എസ്എസ്എൽസി, യുജി / പിജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 21 ന് രാവിലെ 10.45 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം
കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ: contact@kerafed.com.
വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. ഡിസംബർ 23 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക് : www.kfri.res.in.