
സൂരി നായകനായി പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന മാമൻ എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായിക. വിലങ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്.
രാജ് കിരൺ ആണ് ചിത്രത്തിൽ മറ്റൊരു താരം. ചിത്രത്തിന് പൂജയോടെ തുടക്കം കുറിച്ചു. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം ഇടവേളയ്ക്കുശേഷം ഐശ്വര്യലക്ഷ്മി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സായി ധരം തേജ് നായകനാകുന്ന ചിത്രം ഐശ്വര്യലക്ഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്. കെ.പി. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗപതി ബാബു, ശ്രീകാന്ത്, സായ്കുമാർ , അനന്യ നഗല്ല എന്നിവരാണ് മറ്റു അഭിനേതാക്കൾ. മലയാളത്തിൽ ഹലോ മമ്മി ആണ് ഐശ്വര്യ ലക്ഷ്മി നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.