ചങ്ങനാശേരി: സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി വനിതാ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിന് ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.
ഇന്നലെ നടന്ന മത്സരങ്ങളിൽ കേരളത്തിൽ നിന്നുള്ള സർകലാശാലകൾക്കു സമ്മിശ്ര ദിനമായിരുന്നു
കേരള സർവകലാശാല കർണാടക സർവകലാശാലയ്‌ക്കെതിരെ (59-25) വിജയം നേടിയപ്പോൾ , കണ്ണൂർ സർവകലാശാല കെ.എൽ.ഇ.എഫ് ഡീം സർവകലാശാലയോട് (51-58) പരാജയപ്പെട്ടു.
മൈസൂർ സർവകലാശാലയും തുടക്കം ഗംഭീരമാക്കി. അവർ വിക്രമ സിംഹപുരി സർവകലാശാല ആന്ധ്രാ പ്രദേശിനെ തോൽപിച്ചു.
രാവിലെ തമിഴ് നാട്ടിൽ നിന്നുള്ള ഭാരതിദാസൻ യൂണിവേഴ്‌സി​റ്റി (53-33) കൃഷ്ണ യൂണിവേഴ്‌സി​റ്റി മച്ചിലിപാളയത്തെയും വൈകിട്ട് മംഗലാപുരത്തെ നി​റ്റീ ഡീംഡ് യൂണിവേഴ്‌സി​റ്റിയെയും (49-28) പരാജയപ്പെടുത്തി. മൂന്നാം റൗണ്ടിലെത്തി.