s

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 66-മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഡിസംബർ 27, 28,29 തീയതികളിൽ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ നടക്കും. സീനിയർ ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ ആയി 1200 അധികം അഭ്യാസികൾ മത്സരത്തിൽ പങ്കെടുക്കും. സീനിയർ വിഭാഗത്തിൽ 13 ഇനങ്ങളിലും,ജൂനിയർ വിഭാഗത്തിൽ 9 ഇനങ്ങളിലും സബ്ജൂനിയർ 4 ഇനങ്ങളിലുമാണ് മത്സരങ്ങൾ. 27ന് രാവിലെ 10 മണിക്ക് കവി പ്രഭാവർമ്മ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.