j

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മെൻഡോരിയിലെ രത്തിബാദിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ 52 കിലോ സ്വർണവും പത്ത് കോടി രൂപയും. ഭോപ്പാൽ പോലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപ മൂല്യം വരും. അന്വേഷണം ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട കാർ കിടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. ഉള്ളിൽ ഏഴ് ബാഗുകൾ ഉണ്ടായിരുന്നു. ബാഗുകൾ പരിശോധിച്ചപ്പോഴാണ് സ്വർണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലിൽ താമസിക്കുന്ന ഗ്വാളിയർ സ്വദേശി ചേതൻ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി അറിയിച്ചു.