
കൊച്ചി: ഫെഡറൽ റിസർവിന്റെ ധന നയ അവലോകന യോഗത്തിന് ശേഷം പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിന്റെ വില ഏഴ് ശതമാനം ഇടിഞ്ഞ് 92,292.07 ഡോളറായി. രണ്ട് ദിവസം മുൻപ് ബിറ്റ്കോയിനിന്റെ വില 102,000 ഡോളറായിരുന്നു. കഴിഞ്ഞ വാരം 108,309 ഡോളർ വരെ ഉയർന്നതിന് ശേഷമാണ് ബിറ്റ്കോയിൻ തുടർച്ചയായു മൂക്കുകുത്തിയത്. അമേരിക്കൻ സർക്കാരിന്റെ ശേഖരത്തിൽ ബിറ്റ്കോയിൻ ഉൾപ്പെടുത്തുന്ന നടപടികളുണ്ടാകില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയിരുന്നു. വിദേശ നാണയ ശേഖരത്തിൽ ക്രിപ്റ്റോ കറൻസികൾ ഉൾപ്പെടുത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്.