
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭോപ്പാലിന് സമീപം മെൻഡോരിയിലെ രത്തിബാദിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് 52 കിലോ സ്വർണവും 10 കോടി രൂപയും കണ്ടെടുത്തു. ഭോപ്പാൽ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്. സ്വർണത്തിന് 42 കോചി രൂപ മൂല്യവരുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സകാർ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ഉപേക്ഷിച്ച നിലയിൽ വനത്തിൽ കാർ കിടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മെൻഡോരിയെത്തിയത്. കാറിൽ നടത്തിയ പരിശോധനയിൽ അകത്ത് ഏഴ് ബാഗുകൾ ഉള്ളതായി കണ്ടെത്തി. കാർ തുറന്ന് ബാഗുകൾ പരിശോധിച്ചപ്പോഴാണ് സ്വർണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലിൽ താമസിക്കുന്ന ചേതൻസിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി പറഞ്ഞു.