
അബുജ: തെക്കു പടിഞ്ഞാറൻ നൈജീരിയൻ നഗരമായ ഇബാദനിൽ ഒരു ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. 5,000ത്തിലേറെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
മേളയുടെ സംഘാടകരായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗജന്യ ഭക്ഷണവും പണവും കുട്ടികൾക്ക് സംഘാടകർ വാഗ്ദ്ധാനം ചെയ്തിരുന്നെന്നും ഇതാണ് തിരക്കിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ട്.