
ടെൽ അവീവ്: ഗാസയിലെ ജലവിതരണം ഇസ്രയേൽ സൈന്യം തടയുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) രംഗത്ത്. ബോധപൂർവ്വം ജലലഭ്യത തടസപ്പെടുത്തി ഗാസയിലെ സാധാരണക്കാരെ ഇസ്രയേൽ വംശഹത്യയിലേക്ക് തള്ളിവിടുകയാണെന്നും എച്ച്.ആർ.ഡബ്ല്യു കുറ്റപ്പെടുത്തി.
ജല, ശുചീകരണ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നതായും ചൂണ്ടിക്കാട്ടി. അതേ സമയം, എച്ച്.ആർ.ഡബ്ല്യു നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപണങ്ങൾ നിഷേധിച്ച് ഇസ്രയേൽ പ്രതികരിച്ചു. കടുത്ത ഭക്ഷ്യ, ജല ക്ഷാമത്തിലൂടെയാണ് ഗാസ കടന്നുപോകുന്നത്. ഇതുവരെ 45,200 ലേറെ പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.