
വിദ്യാർത്ഥികൾ ഉപരിപഠന മേഖല കണ്ടെത്തേണ്ടത് വർദ്ധിച്ചു വരുന്ന സാദ്ധ്യതകൾ വിലയിരുത്തി ആയിരിക്കണം. പഠിച്ച മേഖലയിൽ തന്നെ ഉപരിപഠനം നടത്തണമെന്നില്ല. ലോകത്താകമാനം പഠിച്ച മേഖലയിൽ തന്നെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 12 ശതമാനത്തോളം മാത്രമാണ്.
2025ൽ കാർഷിക മേഖലയിൽ അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഭക്ഷ്യ സംസ്കരണം, ഫുഡ് ഇ റീട്ടെയ്ൽ, ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നിവയിൽ വളർച്ച പ്രതീക്ഷിക്കാം. ബയോ എൻജിനിയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, വൺ ഹെൽത്ത്, മൈക്രോബയോളജി,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, സൈബർസെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്‌മെന്റ് എന്നിവ മികച്ച കോഴ്സുകളാകും,
കാർഷിക മേഖലയിൽ സ്മാർട്ട് സേവനങ്ങൾക്കിണങ്ങിയ ടെക്നോളജി പ്രാധാന്യം കൈവരിക്കും. പ്രെസിഷൻ ഫാമിംഗ്, ഡ്രോൺ ടെക്നോളജി, ജി.ഐ.എസ്, സോയിൽ മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് എന്നിവയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കാം. മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്നോളജി കരുത്താർജിക്കും.
സ്റ്റാർട്ടപ്പുകൾ കൂടുതലായി രൂപപ്പെടും. വിദ്യാർത്ഥികൾ സംരംഭകരാകുന്ന പ്രക്രിയ വർദ്ധിച്ചുവരും. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്നോളജി, ഗവേഷണം, കാർബൺ നെറ്റ് സിറോവിലെത്തിക്കാനുള്ള ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയിൽ ആഗോള തലത്തിൽ വൻ വളർച്ച പ്രതീക്ഷിക്കാം. എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളിൽ ഹൈഡ്രജൻ എനർജി, ഗ്രീൻ എനർജി, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും.
വിദേശ പഠനത്തിനായി വിദ്യാർത്ഥികൾ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂ സിലാൻഡ് , ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവ തിരഞ്ഞെടുക്കും. ” എൻജിനിയറിംഗ് രംഗത്ത് കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, കെമിക്കൽ, ആർക്കിടെക്ചർ, റോബോട്ടിക്, ഡെയറി ടെക്നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ -കോമേഴ്‌സ്, അക്കൗണ്ടിംഗ് , ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, ഹൈബ്രിഡ് ടെക്നോളജി, എഡ്യൂക്കേഷൻ ടെക്നോളജി, ന്യൂ മീഡിയ എന്നിവയിൽ ഉയർന്ന വളർച്ച നിരക്ക് പ്രതീക്ഷിക്കാം.
ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്റ്റ് കാർബൺ ക്യാപ്ചർ, സൂപ്പർ സോണിക് എയർ ക്രഫ്റ്റുകൾ, പറക്കുന്ന കാറുകൾ, ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്നോളജീസ് , ബയോമെഡിക്കൽ സയൻസ് , മോളിക്യൂലാർ ബയോളജി , ടൂറിസം, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്നോളജിസ്, 3 ഡി പ്രിന്റഡ് ബോൺ ഇമ്പ്ലാന്റുകൾ, സൈക്കോളജി, ഡെവലപ്മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ്സ് ഇക്കണോമിക്‌സ്, സ്പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്ൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ് എന്നിവ തൊഴിൽ മേഖലയിൽ മാറ്റത്തിനു വഴിയൊരുക്കും. മികച്ച തൊഴിലിന് സ്കിൽ വികസനം അത്യന്താപേക്ഷിതമായിത്തീരും.
(അവസാനിച്ചു)